അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍ ആര്‍?
Cross references
യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന്‍ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര്‍ അവനെ എഴുന്നേല്പിക്കും?
അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന്‍ ശപീക്കപ്പെട്ടവന്‍ .
മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ത്ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.
അതിന്റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.
അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?
ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .
യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?