ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
Cross references
നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തില്‍ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഔര്‍ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര്‍ വിളിക്കുന്നു.