Home Bibles യോബ് 38:3 · മലയാളം ബൈബിൾ
യോബ് 38:3 · മലയാളം ബൈബിൾ

നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.

Cross references

പുറപ്പാട് 12:11

അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

1 രാജാക്കന്മാർ 18:46

എന്നാല്‍ യഹോവയുടെ കൈ ഏലീയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.

യോബ് 13:15

അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.

യോബ് 13:22

പിന്നെ നീ വിളിച്ചാലും; ഞാന്‍ ഉത്തരം പറയും; അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

യോബ് 21:22

ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

യോബ് 23:3

അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.

യോബ് 31:35

അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!

യോബ് 40:2

ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.

യോബ് 40:7

നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.

യോബ് 42:4

കേള്‍ക്കേണമേ; ഞാന്‍ സംസാരിക്കും; ഞാന്‍ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

യിരെമ്യാവ് 1:17

അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ അവരോടു ന്യായപദം കഴിക്കും.

1 പത്രോസ് 1:13

ആകയാല്‍ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്‍മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണ്ണ പ്രത്യാശ വെച്ചുകൊള്‍വിന്‍ .

Interlinear

Choose Theme