തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
Cross references
അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്റെ ആവിയാല്‍ അവ മഴയായി പെയ്യുന്നു.
അവന്‍ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടി ഒലിക്കുന്നു.
നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.
അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വ്വതങ്ങളില്‍ പുല്ലു മുളപ്പിക്കുന്നു.
മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പം പോലെ പൂക്കും.
ഞാന്‍ പാഴ്മലകളില്‍ നദികളെയും താഴ്വരകളുടെ നടുവില്‍ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന്‍ നീര്‍പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീര്‍ത്തിരിക്കുന്നു.
പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.