യോബ് 38:22 · മലയാളം ബൈബിൾ
നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
Cross references
യോബ് 6:16
നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.
യോബ് 37:6
അവന്‍ ഹിമത്തോടുഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
സങ്കീർത്തനങ്ങൾ 33:7
അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളില്‍ സംഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 135:7
അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 147:16
അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
സങ്കീർത്തനങ്ങൾ 147:17
അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നിലക്കുന്നവനാര്‍?