അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
Cross references
നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.
നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?
നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.
എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളില്‍നിന്നു നിന്റെ അടുക്കല്‍ വന്നുഞങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായ വെറും ഭോഷകു അത്രേ; അവയില്‍ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.
ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.