നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.
Cross references
എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.
ഇയ്യോബ് തന്റെ സ്നേഹിതന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
എന്റെ കിടക്കയില്‍ നിന്നെ ഔര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍
എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.
ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
സൈന്യങ്ങളുടെ യഹോവ ഈ പര്‍വ്വതത്തില്‍ സകലജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങള്‍ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്‍ തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍
അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ചു മരുഭൂമിയില്‍ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.