Home Bibles യോബ് 34:22 · മലയാളം ബൈബിൾ
യോബ് 34:22 · മലയാളം ബൈബിൾ

ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

Cross references

2 ശമൂവേൽ 12:12

നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.

യോബ് 3:5

ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേല്‍ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

യോബ് 10:14

ഞാന്‍ പാപം ചെയ്താല്‍ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.

യോബ് 12:22

അവന്‍ അഗാധകാര്യങ്ങളെ അന്ധകാരത്തില്‍ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തില്‍ വരുത്തുന്നു.

യോബ് 22:13

എന്നാല്‍ നീദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?

യോബ് 24:17

പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങള്‍ അവര്‍ക്കും പരിചയമുണ്ടല്ലോ.

യോബ് 31:3

നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?

സങ്കീർത്തനങ്ങൾ 5:5

അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.

സങ്കീർത്തനങ്ങൾ 139:11

അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.

സങ്കീർത്തനങ്ങൾ 139:12

ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍

സദൃശവാക്യങ്ങൾ 10:29

യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.

യേശയ്യാവ് 9:2

ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു.

യേശയ്യാവ് 29:15

തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില്‍ ചെയ്കയുംഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

യിരെമ്യാവ് 16:17

നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.

ആമോസ് 9:2

അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.

മത്തായി 7:23

അന്നു ഞാന്‍ അവരൊടുഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.

ലൂക്കോസ് 13:27

കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര്‍ വന്നു ദൈവരാജ്യത്തില്‍ പന്തിയിലിരിക്കും.

1 കൊരിന്ത്യർ 4:5

ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.

എബ്രായർ 4:13

അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു.

വെളിപ്പാട് 6:15

ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;

Interlinear

Choose Theme