Home Bibles യോബ് 34:13 · മലയാളം ബൈബിൾ
യോബ് 34:13 · മലയാളം ബൈബിൾ

ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?

Cross references

1 ദിനവൃത്താന്തം 29:11

യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.

യോബ് 36:23

അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കും പറയാം?

യോബ് 38:4

ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.

യോബ് 40:8

നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

സങ്കീർത്തനങ്ങൾ 24:1

ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.

സദൃശവാക്യങ്ങൾ 8:23

ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.

യേശയ്യാവ് 40:13

യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്‍?

ദാനിയേൽ 4:35

അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.

റോമർ 11:34

കര്‍ത്താവിന്റെ മനസ്സു അറിഞ്ഞവന്‍ ആര്‍?

Interlinear

Choose Theme