Home Bibles യോബ് 33:23 · മലയാളം ബൈബിൾ
യോബ് 33:23 · മലയാളം ബൈബിൾ

മനുഷ്യനോടു അവന്റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍

Cross references

ന്യായാധിപന്മാർ 2:1

അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നുനിങ്ങളോടുള്ള എന്റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും

2 ദിനവൃത്താന്തം 36:15

അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.

നെഹെമ്യാവ് 9:33

എന്നാല്‍ ഞങ്ങള്‍ക്കു ഭവിച്ചതില്‍ ഒക്കെയും നീ നീതിമാന്‍ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.

യോബ് 9:3

അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.

യോബ് 9:33

ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍ ഒരു മദ്ധ്യസ്ഥനുമില്ല.

യോബ് 11:6

ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.

യോബ് 34:10

അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.

യോബ് 34:12

ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.

യോബ് 34:32

ഞാന്‍ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

യോബ് 35:14

ഇപ്പോഴോ, അവന്റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും

യോബ് 36:3

ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.

യോബ് 36:8

അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍ പിടിക്കപ്പെട്ടാല്‍

യോബ് 37:23

സര്‍വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയില്‍ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിന്നും പൂര്‍ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.

സങ്കീർത്തനങ്ങൾ 94:12

യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്‍ത്ഥദിവസത്തില്‍ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു

സങ്കീർത്തനങ്ങൾ 119:75

തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.

യേശയ്യാവ് 61:1

എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും

വിലാപങ്ങൾ 3:22

നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ;

വിലാപങ്ങൾ 3:32

അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.

വിലാപങ്ങൾ 3:39

മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തു? ഔരോരുത്തന്‍ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെ.

യെഹെസ്കേൽ 18:25

എന്നാല്‍ നിങ്ങള്‍കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, കേള്‍പ്പിന്‍ ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?

ദാനിയേൽ 9:14

അതുകൊണ്ടു യഹോവ അനര്‍ത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേല്‍ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താന്‍ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.

ഹഗ്ഗായി 1:13

അപ്പോള്‍ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടുഞാന്‍ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.

മലാഖി 2:7

പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.

മലാഖി 3:1

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പ്രവൃത്തികൾ 8:30

ഫിലിപ്പൊസ് ഔടിച്ചെല്ലുമ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടുനീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു

റോമർ 11:13

എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്റെ

1 കൊരിന്ത്യർ 11:30

ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

2 കൊരിന്ത്യർ 5:20

ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

എബ്രായർ 12:5

“മകനേ, കര്‍ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.

Interlinear

Choose Theme