ഞങ്ങള് ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നുമനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള് പറയരുതു.
Cross references
ബാല്യക്കാര് ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്, എശ്ക്കോല്, മമ്രേ എന്നീ പുരുഷന്മാരുടെ ഔഹരിയും മാത്രമേ വേണ്ടു; ഇവര് തങ്ങളുടെ ഔഹരി എടുത്തുകൊള്ളട്ടെ.
യഹോവ ഗിദെയോനോടുനിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല് എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാന് മിദ്യാന്യരെ ഇവരുടെ കയ്യില് ഏല്പിക്കയില്ല.
നഗ്നനായി ഞാന് എന്റെ അമ്മയുടെ ഗര്ഭത്തില്നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
അവന് അവളോടുഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യില്നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില് ഒന്നിലും ഇയ്യോബ് അധരങ്ങളാല് പാപം ചെയ്തില്ല.
ദൈവത്തിന്റെ ശ്വാസത്താല് അവര് നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല് മുടിഞ്ഞുപോകുന്നു.
സര്വ്വശക്തന്റെ അസ്ത്രങ്ങള് എന്നില് തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള് എന്റെ നേരെ അണിനിരന്നിരിക്കുന്നു.
ഔഹോ, നിങ്ങള് ആകുന്നു വിദ്വജ്ജനം! നിങ്ങള് മരിച്ചാല് ജ്ഞാനം മരിക്കും.
നീ ദൈവത്തിന്റെ മന്ത്രിസഭയില് കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയില് എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന് .
സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
തങ്ങള്ക്കുതന്നേ ജ്ഞാനികളായും തങ്ങള്ക്കു തന്നേ വിവേകികളായും തോന്നുന്നവര്ക്കും അയ്യോ കഷ്ടം!
ഞാന് പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന് നിന്നെ കേള്പ്പിച്ചുമിരിക്കുന്നു.
ഞാന് അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോള് തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന് അറിയുന്നു.
നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;
ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
മേലില്നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില് എന്റെ മേല് നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കല് ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
“ജ്ഞാനികളുടെ ജ്ഞാനം ഞാന് നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ജ്ഞാനികളെ ലജ്ജിപ്പിപ്പാന് ദൈവം ലോകത്തില് ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന് ദൈവം ലോകത്തില് ബലഹീനമായതു തിരഞ്ഞെടുത്തു.
ആരും തന്നെത്താന് വഞ്ചിക്കരുതു; താന് ഈ ലോകത്തില് ജ്ഞാനി എന്നു നിങ്ങളില് ആര്ക്കെങ്കിലും തോന്നിയാല് അവന് ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.