Home Bibles യോബ് 32:11 · മലയാളം ബൈബിൾ
യോബ് 32:11 · മലയാളം ബൈബിൾ

ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.

Cross references

യോബ് 5:27

ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.

യോബ് 29:21

മനുഷ്യര്‍ കാത്തിരുന്നു എന്റെ വാക്കു കേള്‍ക്കും; എന്റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.

യോബ് 29:23

മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.

യോബ് 32:4

എന്നാല്‍ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.

സദൃശവാക്യങ്ങൾ 18:17

തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

സദൃശവാക്യങ്ങൾ 28:11

ധനവാന്‍ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

സഭാപ്രസംഗി 12:9

സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.

Interlinear

Choose Theme