അല്ലെങ്കില്‍, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.
Cross references
ഞാന്‍ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തില്‍നിന്നു എന്നെ ശവകൂഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;
അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.
നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും
ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍ .
ഒരു മനുഷ്യന്‍ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാല്‍ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്നു എന്നു ഞാന്‍ പറയുന്നു.
ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിന്നു യോഗ്യനുമല്ല.