Home Bibles യോബ് 22:24 · മലയാളം ബൈബിൾ
യോബ് 22:24 · മലയാളം ബൈബിൾ

നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.

Cross references

ഉല്പത്തി 10:29

അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന്‍ മലയായ സെഫാര്‍വരെ ആയിരുന്നു.

1 രാജാക്കന്മാർ 9:28

അവര്‍ ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.

1 രാജാക്കന്മാർ 10:21

ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.

1 രാജാക്കന്മാർ 22:48

ഔഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന്‍ കഴിഞ്ഞില്ല.

1 ദിനവൃത്താന്തം 1:23

, 25 ശേം, അര്‍പ്പക്ഷദ്, ശേലഹ്, ഏബെര്‍, പേലെഗ്,

2 ദിനവൃത്താന്തം 1:5

ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ത്ഥിച്ചു.

2 ദിനവൃത്താന്തം 9:10

ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:27

രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

യോബ് 31:25

എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,

സങ്കീർത്തനങ്ങൾ 45:9

നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.

യേശയ്യാവ് 13:12

ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.

Interlinear

Choose Theme