അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവര്‍ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകല്‍ അവനോടുകൂടെ നിലത്തിരുന്നു.
Cross references
ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
അവര്‍ യോര്‍ദ്ദാന്നക്കരെയുള്ള ഗോരെന്‍ -ആതാദില്‍ എത്തിയപ്പോള്‍ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെനാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാല്‍ നീ മുഷിയുമോ? എന്നാല്‍ വാക്കടക്കുവാന്‍ ആര്‍ക്കും കഴിയും?
നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
ബാബേല്‍പുത്രിയായ കന്യകേ, ഇറങ്ങി പൊടിയില്‍ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
സീയോന്‍ പുത്രിയുടെ മൂപ്പന്മാര്‍ മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.
അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേല്‍-ആബീബിലെ പ്രവാസികളുടെ അടുക്കല്‍, അവര്‍ പാര്‍ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.