അതു പാതാളത്തിന്റെ ഔടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയില്‍ ഒരുപോലെ വിശ്രാമം ഉണ്ടാകും.
Cross references
അവിടെ ദുര്‍ജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവര്‍ വിശ്രമിക്കുന്നു.
അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂല്‍ അവന്റെ അവയവങ്ങളെ തിന്നുകളയും.
അവന്റെ അസ്ഥികളില്‍ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയില്‍ കിടക്കും.
അവന്‍ കുഴിയില്‍നിന്നു അവന്റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകൂഴിയില്‍നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു.
ഞാന്‍ പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയില്‍നിന്നു കയറ്റിയിരിക്കുന്നു.
അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു.