Home Bibles യോബ് 17:1 · മലയാളം ബൈബിൾ
യോബ് 17:1 · മലയാളം ബൈബിൾ

എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

Cross references

യോബ് 6:11

ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?

യോബ് 7:6

എന്റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

യോബ് 16:22

ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.

യോബ് 17:11

എന്റെ നാളുകള്‍ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങള്‍ക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്കു ഭംഗംവന്നു.

യോബ് 17:13

ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ ഞാന്‍ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

യോബ് 19:17

എന്റെ ശ്വാസം എന്റെ ഭാര്യകൂ അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവര്‍ക്കും അറെപ്പും ആയിരിക്കുന്നു.

യോബ് 42:16

അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന്‍ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

സങ്കീർത്തനങ്ങൾ 88:3

എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.

സങ്കീർത്തനങ്ങൾ 88:5

ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.

യേശയ്യാവ് 38:10

എന്റെ ആയുസ്സിന്‍ മദ്ധ്യാഹ്നത്തില്‍ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.

യേശയ്യാവ് 57:16

ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കില്‍ അവരുടെ ആത്മാവും ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുന്‍ പില്‍ നിന്നു ക്ഷയിച്ചു പോകുമല്ലോ

Interlinear

Choose Theme