അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്‍.
Cross references
ഏതിനാല്‍ എന്നു യഹോവ ചോദിച്ചതിന്നു അവന്‍ ഞാന്‍ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.
ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍, ആലോചനയും വിവേകവും അവന്നുള്ളതു.
നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?
അവന്‍ നിങ്ങളെ പരിശോധിച്ചാല്‍ നന്നായി കാണുമോ? മര്‍ത്യനെ തോല്പിക്കുമ്പോലെ നിങ്ങള്‍ അവനെ തോല്പിക്കുമോ?
എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ; സര്‍വ്വശക്തന്റെ ശ്വാസം അവര്‍ക്കും വിവേകം നലകുന്നു.
യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
എന്നാല്‍ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.
എന്നാല്‍ പ്രവാചകന്‍ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാല്‍ യഹോവയായ ഞാന്‍ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന്‍ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേല്‍ജനത്തില്‍നിന്നു സംഹരിച്ചുകളയും.
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.