Home Bibles യോബ് 10:13 · മലയാളം ബൈബിൾ
യോബ് 10:13 · മലയാളം ബൈബിൾ

എന്നാല്‍ നീ ഇതു നിന്റെ ഹൃദയത്തില്‍ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാന്‍ അറിയുന്നു.

Cross references

ആവർത്തനം 32:39

ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.

യോബ് 23:9

വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

യോബ് 23:13

അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍? തിരുവുള്ളത്തിന്റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.

യോബ് 23:14

എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല്‍ ഉണ്ടു.

സഭാപ്രസംഗി 8:6

സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.

യേശയ്യാവ് 45:7

ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.

യേശയ്യാവ് 45:15

യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.

യേശയ്യാവ് 46:9

പണ്ടുള്ള പൂര്‍വ്വകാര്യങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

വിലാപങ്ങൾ 3:37

കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?

റോമർ 11:33

ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.

എഫേസ്യർ 3:11

അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

Interlinear

Choose Theme