ജാതികളുടെ രാജാവേ, ആര് നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവന് ആരും ഇല്ല.
Cross references
അപ്പോള് അബ്ശാലോംഅങ്ങനെയെങ്കില് എന്റെ സഹോദരന് അമ്നോന് ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടുഅവന് പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന് ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല് അയച്ചു.
നിന്റെ ഭാരം യഹോവയുടെമേല് വെച്ചുകൊള്ക; അവന് നിന്നെ പുലര്ത്തും; നീതിമാന് കുലുങ്ങിപ്പോകുവാന് അവന് ഒരു നാളും സമ്മതിക്കയില്ല.
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്നിന്നു വരുന്നു.
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
ഞാന് എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.
ഇതാ, ഞാന് നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന് നിന്നെ കഷ്ടതയുടെ ചൂളയില് ആകുന്നു ശോധന കഴിച്ചതു.
നിങ്ങളുടെ കൈകള് രക്തംകൊണ്ടും നിങ്ങളുടെ വിരലുകള് അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള് ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
ന്യായം പ്രവര്ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന് ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളില് ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളില് തിരഞ്ഞു അറികയും ചെയ്വിന് ; കണ്ടു എങ്കില് ഞാന് അതിനോടു ക്ഷമിക്കും.
നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാന് നിന്നെ അവരുടെ ഇടയില് ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വെച്ചിരിക്കുന്നു.
തുരുത്തി ഊതുന്നു; തീയില്നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര് നീങ്ങിപ്പോകുന്നില്ലല്ലോ.
നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്ത്തിച്ചു ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം സമ്പാദിക്കുകയും
മനുഷ്യപുത്രാ, യിസ്രായേല്ഗൃഹം എനിക്കു കിട്ടുമായ്തീര്ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില് താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര് വെള്ളിയുടെ കിട്ടമായ്തീര്ന്നിരിക്കുന്നു;
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന് നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന് വാള്കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള് നിലത്തു വീണുകിടക്കും.
യിസ്രായേല്മക്കളേ, യഹോവയുടെ വചനം കേള്പ്പിന് ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
എഫ്രയീമേ, ഞാന് നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന് നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
എഫ്രയീമേ, ഞാന് നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന് നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന് നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന് നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില് മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
എന്നോടു സംസാരിക്കുന്ന ദൂതന് എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.
മൂന്നില് ഒരംശം ഞാന് തീയില് കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര് എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന് അവര്ക്കും ഉത്തരം അരുളുകയും ചെയ്യും; അവര് എന്റെ ജനം എന്നു ഞാന് പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
അവന് ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്മ്മലീകരിക്കും; അങ്ങനെ അവര് നീതിയില് യഹോവേക്കു വഴിപാടു അര്പ്പിക്കും.
അഴിഞ്ഞുപോകുന്നതും തീയില് ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില് പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന് അങ്ങനെ ഇടവരും.
പ്രിയമുള്ളവരേ, നിങ്ങള്ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല് ഒരു അപൂര്വ്വകാര്യ്യം നിങ്ങള്ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.