എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന്‍ അതു എന്റെ ദീനം! ഞാന്‍ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.
Cross references
ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.
ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.
ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
കുരുടന്‍ അന്ധതമസ്സില്‍ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍ ആരുമുണ്ടാകയുമില്ല.
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേള്‍പ്പിന്‍ ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിന്‍ .
യിസ്രായേല്‍ ദാസനോ? വീട്ടില്‍ പിറന്ന അടിമയോ? അവന്‍ കവര്‍ച്ചയായി തീര്‍ന്നിരിക്കുന്നതെന്തു?
ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.
ഇങ്ങനെ ശൂന്യമായ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണില്‍ മഷി എഴുതിയാലും വ്യര്‍ത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.
മാറുവിന്‍ ! അശുദ്ധന്‍ ! മാറുവിന്‍ ! മാറുവിന്‍ ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഔടി ഉഴലുമ്പോള്‍അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.
ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയ്പോയിരിക്കുന്നു.
എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.
മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു
അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
അന്നാളില്‍ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തുകഥ കഴിഞ്ഞു; നമുക്കു പൂര്‍ണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവന്‍ എന്റെ ജനത്തിന്റെ ഔഹരി മാറ്റിക്കളഞ്ഞു; അവന്‍ അതു എന്റെ പക്കല്‍നിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്കു അവന്‍ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;
പുറപ്പെട്ടു പോകുവിന്‍ ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.