Home Bibles യിരെമ്യാവ് 8:14 · മലയാളം ബൈബിൾ
യിരെമ്യാവ് 8:14 · മലയാളം ബൈബിൾ

തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,

Cross references

ലേവ്യപുസ്തകം 10:3

അപ്പോള്‍ മോശെഎന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

സംഖ്യാപുസ്തകം 5:18

പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.

ആവർത്തനം 29:18

അങ്ങനെയുള്ളവന്‍ ഈ ശാപവചനങ്ങളെ കേള്‍ക്കുമ്പോള്‍വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാന്‍ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തില്‍ തന്നെത്താന്‍ അനുഗ്രഹിക്കും.

ആവർത്തനം 32:32

അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്‍നിന്നും ഗൊമോരനിലങ്ങളില്‍നിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;

2 ശമൂവേൽ 20:6

എന്നാറെ ദാവീദ് അബീശായിയോടുഅബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള്‍ നമുക്കു അധികം ദോഷം ചെയ്യും; അവന്‍ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയില്‍നിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:3

അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?

സങ്കീർത്തനങ്ങൾ 39:2

ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.

സങ്കീർത്തനങ്ങൾ 69:21

അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.

യിരെമ്യാവ് 4:5

യെഹൂദയില്‍ അറിയിച്ചു യെരൂശലേമില്‍ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍ ; കൂടിവരുവിന്‍ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന്‍ .

യിരെമ്യാവ് 9:14

ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയില്‍ ശ്വാസവുമില്ല.

യിരെമ്യാവ് 9:15

അവ മായയും വ്യര്‍ത്ഥ പ്രവൃര്‍ത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.

യിരെമ്യാവ് 14:20

ഞാന്‍ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവേക്കും; അവര്‍ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 35:11

ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍

വിലാപങ്ങൾ 3:19

നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേ.

വിലാപങ്ങൾ 3:27

ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.

ആമോസ് 6:10

ഒരു മനുഷ്യന്റെ ചാര്‍ച്ചക്കാരന്‍ , അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നേ, അവന്റെ അസ്ഥികളെ വീട്ടില്‍നിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്റെ അകത്തെ മൂലയില്‍ ഇരിക്കുന്നവനോടുനിന്റെ അടുക്കല്‍ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവന്‍ ആരുമില്ല എന്നു പറഞ്ഞാല്‍ അവന്‍ യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാല്‍ നീ മിണ്ടാതിരിക്ക എന്നു പറയും.

ഹബക്കൂക്ക് 2:20

എന്നാല്‍ യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; സര്‍വ്വ ഭൂമിയും അവന്റെ സന്നിധിയില്‍ മൌനമായിരിക്കട്ടെ.

സഖറിയാവ് 2:13

സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില്‍ മിണ്ടാതിരിപ്പിന്‍ ; അവന്‍ തന്റെ വിശുദ്ധനിവാസത്തില്‍നിന്നു എഴുന്നരുളിയിരിക്കുന്നു.

മത്തായി 27:34

അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല.

Interlinear

Choose Theme