Home Bibles യിരെമ്യാവ് 6:11 · മലയാളം ബൈബിൾ
യിരെമ്യാവ് 6:11 · മലയാളം ബൈബിൾ

ആകയാല്‍ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.

Cross references

യോബ് 32:18

ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.

യിരെമ്യാവ് 5:9

ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 7:20

കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.

യിരെമ്യാവ് 9:20

എന്റെ കൂടാരം കവര്‍ച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുംവാനും ആരുമില്ല.

യിരെമ്യാവ് 9:21

ഇടയന്മാര്‍ മൃഗപ്രായരായ്തീര്‍ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവര്‍ കൃതാര്‍ത്ഥരായില്ല; അവരുടെ ആട്ടിന്‍ കൂട്ടം ഒക്കെയും ചിതറിപ്പോയി.

യിരെമ്യാവ് 15:17

എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല്‍ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.

യിരെമ്യാവ് 20:9

ഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാല്‍ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.

യെഹെസ്കേൽ 3:14

ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.

യെഹെസ്കേൽ 9:6

വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍ ! എന്നാല്‍ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തില്‍ തന്നേ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില്‍ തുടങ്ങി.

മീഖാ 3:8

എങ്കിലും ഞാന്‍ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

ലൂക്കോസ് 17:34

ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

പ്രവൃത്തികൾ 4:20

ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ 17:16

അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

പ്രവൃത്തികൾ 18:5

ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.

വെളിപ്പാട് 16:1

നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.

Interlinear

Choose Theme