അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങള്‍ പണിതു.
Cross references
കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും.
നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.
സകലദിക്കുകളിലും നിന്നു അതിന്റെ നേരെ വന്നു അതിന്റെ കളപ്പുരകളെ തുറപ്പിന്‍ ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിന്‍ ; അതില്‍ ഒന്നും ശേഷിപ്പിക്കാതെ നിര്‍മ്മൂലനാശം വരുത്തുവിന്‍ ;
ബാബേലിലെ വീരന്മാര്‍ യുദ്ധം മതിയാക്കി കോട്ടകളില്‍ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവര്‍ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകള്‍ക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഔടാമ്പലുകള്‍ തകര്‍ന്നിരിക്കുന്നു.
ബാബേല്‍, നിവാസികള്‍ ഇല്ലാതെ കലക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.