Home Bibles ☰ Books യിരെമ്യാവ് 48:3 · മലയാളം ബൈബിൾ
യിരെമ്യാവ് 48:3 · മലയാളം ബൈബിൾ

ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍ ; രട്ടുടുത്തുകൊള്‍വിന്‍ ; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍ ! മല്‍ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.

Cross references

യേശയ്യാവ് 15:2

ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളില്‍ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.

യേശയ്യാവ് 15:5

എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഔടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തില്‍ കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയില്‍ അവര്‍ നാശത്തിന്റെ നിലവിളി കൂട്ടുന്നു.

യേശയ്യാവ് 15:8

നിലവിളി മോവാബിന്റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലര്‍ച്ച എഗ്ളയീംവരെയും കൂക്കല്‍ ബേര്‍-ഏലീംവരെയും എത്തിയിരിക്കുന്നു.

യേശയ്യാവ് 16:7

അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.

യേശയ്യാവ് 22:4

അതുകൊണ്ടു ഞാന്‍ പറഞ്ഞതുഎന്നെ നോക്കരുതു; ഞാന്‍ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുതു.

യിരെമ്യാവ് 4:20

നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.

യിരെമ്യാവ് 47:2

മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.

യിരെമ്യാവ് 48:5

ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാന്‍ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരും ഉണ്ടാകയില്ല.

യിരെമ്യാവ് 48:34

യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

Interlinear

Choose Theme