Home Bibles യിരെമ്യാവ് 48:25 · മലയാളം ബൈബിൾ
യിരെമ്യാവ് 48:25 · മലയാളം ബൈബിൾ

കീര്‍ത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?

Cross references

സംഖ്യാപുസ്തകം 32:37

ബാല്‍മെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.

യോബ് 22:9

വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.

സങ്കീർത്തനങ്ങൾ 10:15

ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 37:17

ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,

സങ്കീർത്തനങ്ങൾ 75:10

ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

വിലാപങ്ങൾ 2:3

തന്റെ ഉഗ്രകോപത്തില്‍ അവന്‍ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവന്‍ ശത്രുവിന്‍ മുമ്പില്‍ നിന്നു പിന്‍ വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.

യെഹെസ്കേൽ 30:21

മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

ദാനിയേൽ 7:8

ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

ദാനിയേൽ 8:7

അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.

ദാനിയേൽ 8:21

പരുപരുത്ത കോലാട്ടുകൊറ്റന്‍ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.

സഖറിയാവ് 2:1

ഞാന്‍ പിന്നെയും തല പൊക്കി നോക്കിയപ്പോള്‍, കയ്യില്‍ അളവുനൂല്‍ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.

Interlinear

Choose Theme