യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍നിന്നു ഒരു സിംഹം എന്നപോലെ അവന്‍ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്‍പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടന്നു അതില്‍നിന്നു ഔടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍? എന്റെ മുമ്പാകെ നില്‍ക്കാകുന്ന ഇടയന്‍ ആര്‍?
Cross references
അരോയേര്‍, അത്രോത്ത്, ശോഫാന്‍ , യസേര്‍, യൊഗ്ബെഹാ,
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.
യിസ്രായേല്‍ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അര്‍ന്നോന്‍ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിന്നിടയില്‍ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍ പട്ടണത്തില്‍ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി.
ആ മനുഷ്യന്‍ ഏലിയോടുഞാന്‍ പോര്‍ക്കളത്തില്‍നിന്നു വന്നവന്‍ ആകുന്നു; ഇന്നു തന്നേ ഞാന്‍ പോര്‍ക്കളത്തില്‍നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍ ചോദിച്ചു.
ദാവീദ് അവനോടുനീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നുഞാന്‍ യിസ്രായേല്‍ പാളയത്തില്‍നിന്നു ഔടിപ്പോരികയാകുന്നു എന്നു അവന്‍ പറഞ്ഞു.
എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഔടിവരുന്നതു കണ്ടു.
അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
സെഖര്‍യ്യാവു, അരോവേരില്‍ നെബോവും ബാല്‍-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.