യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.
Cross references
വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന്‍ ചുമടിന്നു ചുമല്‍ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്‍ന്നു.
ഇങ്ങനെ യോനാഥാന്‍ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടുനിങ്ങള്‍ കല്‍ദയരുടെ ദാസന്മാര്‍നിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍ രാജാവിനെ സേവിപ്പിന്‍ ; അതു നിങ്ങള്‍ക്കു നന്മയായിരിക്കും.
യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
സകലജനവും കേള്‍ക്കെ; ഇങ്ങനെ ഞാന്‍ രണ്ടു സംവത്സരത്തിന്നകം ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തില്‍നിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.
അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില്‍ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.