യിശ്മായേല്‍ മിസ്പയില്‍നിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കല്‍ ചേര്‍ന്നു.
Cross references
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂന്‍ അവന്നു പകരം രാജാവായി.
സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.
ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.
എന്നാല്‍ അവരില്‍ പത്തുപേര്‍ യിശ്മായേലിനോടുഞങ്ങളെ കൊല്ലരുതേ; വയലില്‍ കോതമ്പു, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന്‍ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.
അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു
നിന്റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.
നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.
യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു
മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില്‍ ആശ്രയിക്കരുതു; നിന്റെ മാര്‍വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്‍ക.
സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;