Home Bibles യിരെമ്യാവ് 4:26 · മലയാളം ബൈബിൾ
യിരെമ്യാവ് 4:26 · മലയാളം ബൈബിൾ

ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായ്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.

Cross references

ലേവ്യപുസ്തകം 26:31

അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും.

ആവർത്തനം 29:23

യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.

സങ്കീർത്തനങ്ങൾ 76:7

നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?

സങ്കീർത്തനങ്ങൾ 107:34

നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും

യേശയ്യാവ് 5:9

ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍ പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.

യേശയ്യാവ് 7:20

അന്നാളില്‍ കര്‍ത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൌരക്കത്തികൊണ്ടു, അശ്ശൂര്‍രാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൌരം ചെയ്യും; അതു താടിയുംകൂടെ നീക്കും.

യിരെമ്യാവ് 12:4

നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലില്‍ ഒളിച്ചു വെക്കുക.

യിരെമ്യാവ് 14:2

ഞങ്ങള്‍ എവിടേക്കു പോകേണ്ടു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ അവരോടുമരണത്തിന്നുള്ളവര്‍ മരണത്തിന്നും വാളിന്നുള്ളവര്‍ വാളിന്നും ക്ഷാമത്തിന്നുള്ളവര്‍ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവര്‍ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

യിരെമ്യാവ് 25:11

പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന്‍ മരണയോഗ്യന്‍ ; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.

വിലാപങ്ങൾ 2:7

കര്‍ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന്‍ ശത്രുവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ ഉത്സവത്തില്‍ എന്നപോലെ യഹോവയുടെ ആലയത്തില്‍ ആരവം ഉണ്ടാക്കി.

മീഖാ 3:12

അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്‍പോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്‍വ്വതം കാട്ടിലെ മേടുകള്‍ പോലെയും ആയ്തീരും.

സെഫന്യാവു 1:18

യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.

Interlinear

Choose Theme