Home Bibles യിരെമ്യാവ് 38:14 · മലയാളം ബൈബിൾ
യിരെമ്യാവ് 38:14 · മലയാളം ബൈബിൾ

യിരെമ്യാവെ കാവല്‍പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവന്‍ ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.

Cross references

1 ശമൂവേൽ 3:17

അപ്പോള്‍ അവന്‍ നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.

2 ശമൂവേൽ 14:18

രാജാവു സ്ത്രീയോടുഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.

1 രാജാക്കന്മാർ 10:5

അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.

1 രാജാക്കന്മാർ 22:16

രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

2 രാജാക്കന്മാർ 16:18

ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.

2 ദിനവൃത്താന്തം 18:15

രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.

യിരെമ്യാവ് 21:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യെഹൂദാരാജാവിന്റെ അരമനയില്‍ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക

യിരെമ്യാവ് 37:17

എന്നാറെ യിരെമ്യാവു സിദെക്കീയാവോടുയിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെന്നാല്‍ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.

യിരെമ്യാവ് 42:2

ഹോശയ്യാവിന്റെ മകനായ അസര്‍യ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടുനീ ഭോഷകു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.

Interlinear

Choose Theme