Home Bibles യിരെമ്യാവ് 37:15 · മലയാളം ബൈബിൾ
യിരെമ്യാവ് 37:15 · മലയാളം ബൈബിൾ

അതിന്നു യിരെമ്യാവു സിദെക്കീയാവോടുഞാന്‍ അതു ബോധിപ്പിച്ചാല്‍ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാല്‍ എന്റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.

Cross references

ഉല്പത്തി 39:20

യോസേഫിന്റെ യജമാനന്‍ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാര്‍ കിടക്കുന്ന കാരാഗൃഹത്തില്‍ ആക്കി; അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കിടന്നു.

2 ദിനവൃത്താന്തം 16:10

അപ്പോള്‍ ആസാ ദര്‍ശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തില്‍ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തില്‍ ചിലരെ പീഡിപ്പിച്ചു.

2 ദിനവൃത്താന്തം 18:26

ഇവനെ കാരാഗൃഹത്തില്‍ ആക്കി, ഞാന്‍ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിന്‍ .

യിരെമ്യാവ് 20:1

സിദെക്കീയാരാജാവു മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കല്‍ അയച്ചു

യിരെമ്യാവ് 20:2

ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.

യിരെമ്യാവ് 26:16

പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

യിരെമ്യാവ് 32:2

അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;

യിരെമ്യാവ് 37:4

പ്രഭുക്കന്മാര്‍ രാജാവിനോടുഈ മനുഷ്യന്‍ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.

യിരെമ്യാവ് 37:20

അതിന്നു യിരെമ്യാവു പറഞ്ഞതുഅവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്‍ക്കേണമേ; എന്നാല്‍ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.

യിരെമ്യാവ് 38:6

ബാബേല്‍ രാജാവു രിബ്ളയില്‍വെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേല്‍ രാജാവു കൊന്നുകളഞ്ഞു.

യിരെമ്യാവ് 39:15

പിന്നെ കാരേഹിന്റെ മകനായ യോഹാനാന്‍ മിസ്പയില്‍വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചുഞാന്‍ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില്‍ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.

മത്തായി 21:35

കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.

മത്തായി 23:34

നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.

മത്തായി 26:67

ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

ലൂക്കോസ് 20:10

സമയമായപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കല്‍ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര്‍ തല്ലി വെറുതെ അയച്ചുകളഞ്ഞു.

ലൂക്കോസ് 22:64

പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു

യോഹന്നാൻ 18:22

അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍ മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.

പ്രവൃത്തികൾ 5:18

അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവില്‍ ആക്കി.

പ്രവൃത്തികൾ 5:28

ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.

പ്രവൃത്തികൾ 5:40

അവര്‍ അവനെ അനുസരിച്ചുഅപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തില്‍ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.

പ്രവൃത്തികൾ 12:4

അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.

പ്രവൃത്തികൾ 16:22

പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.

പ്രവൃത്തികൾ 23:2

അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നിലക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാന്‍ കല്പിച്ചു.

2 കൊരിന്ത്യർ 11:23

ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

എബ്രായർ 11:36

വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.

വെളിപ്പാട് 2:10

പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും.

Interlinear

Choose Theme