അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
Cross references
അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
ഉസ്സീയാവു യെരൂശലേമില്‍ കോണ്‍വാതില്‍ക്കലും താഴ്വരവാതില്‍ക്കലും തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു ഉറപ്പിച്ചു.
അനന്തരം ഞാന്‍ അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില്‍ പണിയുക എന്നു പറഞ്ഞു.
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന്‍ വാതില്‍ പണിതുഅവര്‍ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്‍ഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.
പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേല്‍ കൊണ്ടു പോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയില്‍ ഒന്നു മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി കുപ്പവാതില്‍ക്കലേക്കു പുറപ്പെട്ടു.
അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
നഗരത്തിന്റെ പരിമാണമാവിതുവടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാല്‍യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും.
ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിന്‍ ! എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.