എഴുന്നേല്പിന്‍ ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്‍ക്കാര്‍ എഫ്രയീംമലനാട്ടില്‍ വിളിച്ചുപറയുന്ന നാള്‍ വരും.
Cross references
അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍ ; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.
അതുകൊണ്ടു എന്റെ അരയില്‍ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാന്‍ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന്‍ പരിഭ്രമിച്ചിരിക്കുന്നു.
ആകയാല്‍ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്‍കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയുംകൊണ്ടുഅയ്യോ കഷ്ടം! എന്റെ പ്രാണന്‍ കുലപാതകന്മാരുടെ മുമ്പില്‍ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍ പുത്രിയുടെ ശബ്ദം തന്നേ.
അതിന്റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
നിന്റെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഔര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
ബാബേലേ, ഞാന്‍ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.
അതിന്റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.
ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.
നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
അവരുടെ മുമ്പില്‍ ജാതികള്‍ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
നീ ഇപ്പോള്‍ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാന്‍ എന്തു?
അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഔര്‍ക്കുംന്നില്ല.
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.