അവരുടെ പ്രഭു അവരില്‍നിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവില്‍നിന്നു ഉത്ഭവിക്കും; ഞാന്‍ അവനെ അടുപ്പിക്കും; അവന്‍ എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാന്‍ ധൈര്യപ്പെടുന്നവന്‍ ആര്‍? എന്നു യഹോവയുടെ അരുളപ്പാടു.
Cross references
നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തില്‍ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേല്‍ കത്തും.
ഈ നഗരത്തില്‍ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ സംഹരിക്കും; അവര്‍ മഹാമാരിയാല്‍ മരിക്കും.
അന്നു ഞാന്‍ അവന്റെ നുകം നിന്റെ കഴുത്തില്‍നിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും ഞാന്‍ അവര്‍ക്കും എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.
നിന്റെ പ്രവാചകന്മാര്‍ നിനക്കു ഭോഷത്വവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.