Home Bibles യിരെമ്യാവ് 20:13 · മലയാളം ബൈബിൾ
യിരെമ്യാവ് 20:13 · മലയാളം ബൈബിൾ

താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരെ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Cross references

സങ്കീർത്തനങ്ങൾ 34:6

ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 35:9

എന്റെ ഉള്ളം യഹോവയില്‍ ആനന്ദിക്കും; അവന്റെ രക്ഷയില്‍ സന്തോഷിക്കും;

സങ്കീർത്തനങ്ങൾ 35:10

യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.

സങ്കീർത്തനങ്ങൾ 69:33

യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

സങ്കീർത്തനങ്ങൾ 72:4

ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;

സങ്കീർത്തനങ്ങൾ 109:30

എന്റെ എതിരാളികള്‍ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവര്‍ ലജ്ജ പുതെക്കും.

യേശയ്യാവ് 25:4

ഭയങ്കരന്മാരുടെ ചീറ്റല്‍ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്‍, നീ എളിയവന്നു ഒരു ദുര്‍ഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തില്‍ ഒരു കോട്ടയും കൊടുങ്കാറ്റില്‍ ഒരു ശരണവും ഉഷ്ണത്തില്‍ ഒരു തണലും ആയിരിക്കുന്നു.

യിരെമ്യാവ് 15:21

ആകയാല്‍ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന്‍ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര്‍ അറിയും.

യാക്കോബ് 2:5

പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.

Interlinear

Choose Theme