നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പില്‍ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Cross references
ഇതു എന്റെ അടുക്കല്‍ സംഗ്രഹിച്ചും എന്‍ ഭണ്ഡാരത്തില്‍ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
അപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമില്‍ താമസിച്ചു.
ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല്‍ വീണിട്ടില്ല.
എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
ഞാന്‍ അവരുടെ പ്രവൃത്തികളില്‍ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.