Home Bibles യിരെമ്യാവ് 2:18 · മലയാളം ബൈബിൾ
യിരെമ്യാവ് 2:18 · മലയാളം ബൈബിൾ

ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?

Cross references

യോശുവ 13:3

ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;

2 രാജാക്കന്മാർ 16:7

ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.

2 ദിനവൃത്താന്തം 28:16

ആ കാലത്തു ആഹാസ്രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കല്‍ ആളയച്ചു.

2 ദിനവൃത്താന്തം 28:20

അശ്ശൂര്‍രാജാവായ തില്‍ഗത്ത്-പില്‍നേസെര്‍ അവന്റെ അടുക്കല്‍ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.

യേശയ്യാവ് 23:3

വലിയ വെള്ളത്തിന്മേല്‍ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.

യേശയ്യാവ് 30:1

പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

യേശയ്യാവ് 30:2

ഫറവോന്റെ സംരക്ഷണയില്‍ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലില്‍ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്‍ക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.

യേശയ്യാവ് 31:1

യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

യിരെമ്യാവ് 2:36

നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കല്‍ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

യിരെമ്യാവ് 31:22

അവരുടെ പിതാക്കന്മാര്‍ക്കും കൊടുപ്പാന്‍ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവര്‍ക്കും കൊടുക്കയും ചെയ്തു.

യിരെമ്യാവ് 37:5

സിദെക്കീയാരാജാവുഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.

വിലാപങ്ങൾ 4:17

വ്യര്‍ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവല്‍മാളികയില്‍ കാത്തിരിക്കുന്നു.

വിലാപങ്ങൾ 5:6

അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്‍യ്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.

യെഹെസ്കേൽ 16:28

മതിവാരത്തവളാകയാല്‍ നീ അശ്ശൂര്‍യ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.

യെഹെസ്കേൽ 17:15

എങ്കിലും അവനോടു മത്സരിച്ചു ഇവന്‍ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന്‍ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചുഅവന്‍ കൃതാര്‍ത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന്‍ തെറ്റി ഒഴിയുമോ? അല്ല, അവന്‍ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?

യെഹെസ്കേൽ 23:30

നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാല്‍ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.

ഹോശേയ 5:13

എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.

ഹോശേയ 7:11

എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.

Interlinear

Choose Theme