യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല്‍ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല്‍ ഞാന്‍ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
Cross references
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
മുമ്പുള്ളവയെ നിങ്ങള്‍ ഔര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഈ വിധത്തില്‍ യിസ്രായേല്‍മക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്‍യ്യാമിനെയും നിന്റെ മുമ്പില്‍ അയച്ചു.