കളിക്കാരുടെ കൂട്ടത്തില്‍ ഞാന്‍ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാല്‍ നിന്റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു.
Cross references
നിന്റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.
നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്‍പോളയില്‍നിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്‍നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
യിസ്രായേല്‍ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍ !
ഞാനോ അറുപ്പാന്‍ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേര്‍ ആരും ഔര്‍ക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര്‍ എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാന്‍ അറിഞ്ഞതുമില്ല.
നീ ഈ വചനം അവരോടു പറയേണംഎന്റെ കണ്ണില്‍നിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
ഞാന്‍ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.
എന്റെ നടുവിലെ സകലബലവാന്മാരെയും കര്‍ത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൌവനക്കാരെ തകര്‍ത്തുകളയേണ്ടതിന്നു അവന്‍ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കര്‍ത്താവു ചക്കില്‍ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു.
എന്റെ ജനത്തിന്‍ പുത്രിയുടെ നാശം നിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു.
യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോന്‍ പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആര്‍ നിനക്കു സൌഖ്യം വരുത്തും?
അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍ പുത്രിയുടെ മതിലേ, രാവും പകലും ഔലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍ എന്റെ കണ്ണില്‍നിന്നൊഴുകുന്നു.
യിസ്രായേല്‍കന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്‍ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുംവാന്‍ ആരുമില്ല.
ആകയാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങള്‍നിമിത്തം നിന്നെ ശൂന്യമാക്കും.