യഹോവ എന്നോടുനീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാര്‍ത്ഥിക്കരുതു;
Cross references
ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
താന്‍ ഉണ്ടാക്കിയ സകലജാതികള്‍ക്കും മീതെ നിന്നെ പുകഴ്ചെക്കും കീര്‍ത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താന്‍ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവേക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
താന്‍ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല.
ഞാന്‍ എനിക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
അവര്‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്‍ വേഷിക്കപ്പെട്ടവള്‍ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര്‍ ആകും
ഞാന്‍ നിങ്ങള്‍ക്കു കാവല്‍ക്കാരെ ആക്കികാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാല്‍ അവര്‍ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു, കാല്‍ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവേക്കു അവരില്‍ പ്രസാദമില്ല; അവന്‍ ഇപ്പോള്‍ തന്നെ അവരുടെ അകൃത്യത്തെ ഔര്‍ത്തു അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.
നിനക്കു ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍,
സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.
അവന്റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ.
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.