ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയല്‍ക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാന്‍ അവരുടെ ഇടയില്‍നിന്നു പറിച്ചുകളയും.
Cross references
അതുകൊണ്ടു എന്റെ കോപം അവര്‍ക്കും വിരോധമായി ജ്വലിച്ചു ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന്‍ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.
ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.
പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനില്‍നിന്നു കേള്‍ക്കുന്നു; അവന്റെ ആണ്‍കുതിരകളുടെ മദഗര്‍ജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതില്‍ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.
അവര്‍ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീര്‍ന്നതിനാല്‍ അതു എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധവെക്കായ്കയാല്‍ ദേശം ഒക്കെയും ശൂന്യമായ്പോയിരിക്കുന്നു.
യഹോവ അരുളിച്ചെയ്തതുഞാന്‍ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനര്‍ത്ഥകാലത്തും കഷ്ടകാലത്തും ഞാന്‍ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
താമ്രവും ഇരിമ്പും വടക്കന്‍ ഇരിമ്പും ഒടിഞ്ഞുപോകുമോ?
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
യഹോവയെ അന്വേഷിക്കേണ്ടതിന്നു അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.
സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.