ഞാന്‍ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിന്‍ മകനായ സഖര്‍യ്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കിവേക്കും.
Cross references
പിന്നെ അവന്‍ പട്ടണത്തിലെ മൂപ്പന്മാരില്‍ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു; അവരും ഇരുന്നു.
അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.
ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.
ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.
അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്‍; അവള്‍ സെഖര്‍യ്യാവിന്റെ മകള്‍ ആയിരുന്നു.
ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്‍യ്യവും ഉറപ്പാകും”