സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയില്‍ ഉപദേശം മുദ്രയിട്ടു വെക്കുക.
Cross references
യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാന്നക്കരെ ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്‍വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.
അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.
എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.
യഹോവ എന്നോടു കല്പിച്ചതുനീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തില്‍മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു എഴുതുക.
ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിന്‍ ! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ -- അവര്‍ക്കും അരുണോദയം ഉണ്ടാകയില്ല.
അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില്‍ കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.
നിന്റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും
അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.
അതിന്നു അവന്‍ ഉത്തരം പറഞ്ഞതുദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.
അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവന്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
വീട്ടില്‍ വെച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.
അവന്റെ ഭവനത്തില്‍ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവന്‍ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുകരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു.
അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളകൂതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.