Home Bibles യേശയ്യാവ് 7:3 · മലയാളം ബൈബിൾ
യേശയ്യാവ് 7:3 · മലയാളം ബൈബിൾ

അപ്പോള്‍ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാല്‍നീയും നിന്റെ മകന്‍ ശെയാര്‍-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കല്‍ മേലെക്കുളത്തിന്റെ നീര്‍പാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാന്‍ ചെന്നു അവനോടു പറയേണ്ടതു

Cross references

പുറപ്പാട് 7:15

രാവിലെ നീ ഫറവോന്റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.

2 രാജാക്കന്മാർ 16:1

രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.

2 രാജാക്കന്മാർ 18:17

എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

2 രാജാക്കന്മാർ 20:20

ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

യേശയ്യാവ് 6:13

അതില്‍ ഒരു ദശാംശം എങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.

യേശയ്യാവ് 10:21

ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.

യേശയ്യാവ് 22:10

യെരൂശലേമിലെ വീടുകള്‍ എണ്ണി, മതില്‍ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.

യേശയ്യാവ് 22:11

പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.

യേശയ്യാവ് 36:2

അന്നു അശ്ശൂര്‍രാജാവു രബ്ശാക്കേയെ ലാഖീശില്‍നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.

യേശയ്യാവ് 55:7

ദുഷ്ടന്‍ തന്റെ വഴിയെയും നീതികെട്ടവന്‍ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും

യിരെമ്യാവ് 19:2

പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീന്‍ ഗോപുരത്തിങ്കലെ ആമത്തില്‍ ഇട്ടു.

യിരെമ്യാവ് 22:1

എന്റെ മേച്ചല്‍പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.

റോമർ 9:27

“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.

Interlinear

Choose Theme