അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്‍ തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും
Cross references
ഞാന്‍ ആറാം സംവത്സരത്തില്‍ നിങ്ങള്‍ക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
ഞാന്‍ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഔടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഔടും.
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില്‍ പാര്‍ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തുയഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യില്‍ ഏല്പിച്ചു.
എന്റെ ജനം സമാധാനനിവാസത്തിലും നിര്‍ഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാര്‍ക്കും.
എന്നാല്‍ ഇതു നിനക്കു അടയാളമാകുംനിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
ഇനി ഞാന്‍ നിന്റെ ധാന്‍ യം നിന്റെ ശത്രുക്കള്‍ക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്‍ യജാതിക്കാര്‍ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവം തൊട്ടു സത്യം ചെയ്തിരിക്കുന്നു
യെഹൂദാരാജാവായ സിദെക്കീയാവു കല്ദയരുടെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ, ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടും; അവന്‍ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണു കാണുകയും ചെയ്യും;
അവന്‍ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവനെ സന്ദര്‍ശിക്കുംവരെ അവന്‍ അവിടെ ഇരിക്കും; നിങ്ങള്‍ കല്ദയരോടു യുദ്ധംചെയ്താലും നിങ്ങള്‍ക്കു സാദ്ധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നും നീ പ്രവചിപ്പാന്‍ എന്തു എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവു അവനെ അവിടെ അടെച്ചിരുന്നു.
അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.