Home Bibles യേശയ്യാവ് 59:16 · മലയാളം ബൈബിൾ
യേശയ്യാവ് 59:16 · മലയാളം ബൈബിൾ

ആരും ഇല്ലെന്നു അവന്‍ കണ്ടു പക്ഷവാദം ചെയ്വാന്‍ ആരും ഇല്ലായ്കയാല്‍ ആശ്ചര്‍യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി

Cross references

ഉല്പത്തി 18:23

അബ്രാഹാം അടുത്തുചെന്നു പറഞ്ഞതുദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?

സങ്കീർത്തനങ്ങൾ 94:16

ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?

സങ്കീർത്തനങ്ങൾ 98:1

യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 106:23

ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

യേശയ്യാവ് 41:28

ഞാന്‍ നോക്കിയാറെഒരുത്തനുമില്ല; ഞാന്‍ ചോദിച്ചാറെ; ഉത്തരം പറവാന്‍ അവരില്‍ ഒരു ആലോചനക്കാരനും ഇല്ല.

യേശയ്യാവ് 50:2

ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.

യേശയ്യാവ് 51:9

യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍‍വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?

യേശയ്യാവ് 52:10

സകല ജാതികളും കാണ്‍കെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും

യേശയ്യാവ് 53:1

ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്‍‍കൂ വെളിപ്പെട്ടിരിക്കുന്നു?

യേശയ്യാവ് 62:8

ഇനി ഞാന്‍ നിന്റെ ധാന്‍ യം നിന്റെ ശത്രുക്കള്‍ക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്‍ യജാതിക്കാര്‍‍ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവം തൊട്ടു സത്യം ചെയ്തിരിക്കുന്നു

യേശയ്യാവ് 63:3

ഞാന്‍ ഏകനായി മുന്‍ തിരിച്ചകൂ ചവിട്ടി; ജാതികളില്‍ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാന്‍ അവരെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില്‍ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു

യേശയ്യാവ് 63:5

ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു

യേശയ്യാവ് 64:7

നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങള്‍ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു

യിരെമ്യാവ് 5:1

ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളില്‍ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളില്‍ തിരഞ്ഞു അറികയും ചെയ്‍വിന്‍ ; കണ്ടു എങ്കില്‍ ഞാന്‍ അതിനോടു ക്ഷമിക്കും.

യെഹെസ്കേൽ 22:30

ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.

മർക്കോസ് 6:6

അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

Interlinear

Choose Theme