അവന്റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,
Cross references
ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല്‍ നിന്ദിതനും തന്നേ.
എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.
എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
അവന്‍ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര്‍ മുളെക്കുന്നതുപോലെയും അവന്റെ മുന്‍ പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്‍ ദര്‍യവുമില്ല
ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു;
അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
അവന്‍ ഒരു വാക്കിന്നും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.
പിന്നെ അവന്‍ അവരുടെ അടുക്കല്‍ ചെന്നു പടകില്‍ കയറി, കാറ്റു അമര്‍ന്നു; അവര്‍ ഉള്ളില്‍ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
അവര്‍ ഏറ്റവും വിസ്മയിച്ചുഎന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കും കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കും മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു
അവന്റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര്‍ അതിശയിച്ചു;
എല്ലാവര്‍ക്കും വിസ്മയം ഉണ്ടായിഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവന്‍ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു.
എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായിഇന്നു നാം അപൂര്‍വ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു