Home Bibles യേശയ്യാവ് 5:10 · മലയാളം ബൈബിൾ
യേശയ്യാവ് 5:10 · മലയാളം ബൈബിൾ

പത്തു കാണി മുന്തിരിത്തോട്ടത്തില്‍നിന്നു ഒരു ബത്തും ഒരു ഹോമര്‍ വിത്തില്‍നിന്നു ഒരു ഏഫയും മാത്രം കിട്ടും.

Cross references

പുറപ്പാട് 37:22

മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.

ലേവ്യപുസ്തകം 26:26

ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

ലേവ്യപുസ്തകം 27:16

യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.

യെഹെസ്കേൽ 45:10

ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.

യോവേൽ 1:17

വിത്തു കട്ടകളുടെ കീഴില്‍ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാല്‍ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.

ഹഗ്ഗായി 1:6

നിങ്ങള്‍ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; കൂലിക്കാരന്‍ ഔട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലിവാങ്ങുന്നു.

ഹഗ്ഗായി 1:9

നിങ്ങള്‍ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാല്‍ അതു അല്പമായ്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങള്‍ ഔരോരുത്തനും താന്താന്റെ വീട്ടിലേക്കു ഔടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

ഹഗ്ഗായി 2:16

ആ കാലത്തു ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയില്‍ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളു.

Interlinear

Choose Theme