Home Bibles യേശയ്യാവ് 49:17 · മലയാളം ബൈബിൾ
യേശയ്യാവ് 49:17 · മലയാളം ബൈബിൾ

നിന്റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

Cross references

എസ്രാ 1:5

അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമില്‍ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.

നെഹെമ്യാവ് 2:4

രാജാവു എന്നോടുനിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടു,

നെഹെമ്യാവ് 2:17

അനന്തരം ഞാന്‍ അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍ ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില്‍ പണിയുക എന്നു പറഞ്ഞു.

യേശയ്യാവ് 10:6

ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.

യേശയ്യാവ് 49:19

നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്തു അകന്നിരിക്കും.

യേശയ്യാവ് 51:13

ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്‍ നശിപ്പിപ്പാന്‍ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്‍ തു?

യേശയ്യാവ് 51:18

അവള്‍ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള്‍ വളര്‍‍ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈകൂ പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല

യേശയ്യാവ് 51:22

നിന്റെ കര്‍‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;

യേശയ്യാവ് 60:4

നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കല്‍ വരുന്നു; നിന്റെ പുത്രന്മാര്‍‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാര്‍‍ശ്വത്തിങ്കല്‍ വഹിച്ചുകൊണ്ടുവരും

യേശയ്യാവ് 62:5

യൌവനക്കാരന്‍ കന്‍ യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാര്‍‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയില്‍ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും

യെഹെസ്കേൽ 28:24

യിസ്രായേല്‍ഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്‍ക്കുംണ്ടാകയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.

Interlinear

Choose Theme